Sunday, April 19, 2020

Mathaapoothiri penkuttee_ Devadoothan


Song_Song_Mathaapoothiri penkuttee
Movie_Devadoothan (2000)
Director_Sibi Malayil
Lyrics_Kaithapram
Music_Vidyasagar
Singers_ MG sreekumar,sujatha Mohan

മത്താപ്പൂത്തിരി പെൺകുട്ടീ പത്തരമാറ്റിൻ പൊൻകട്ടീ
കണ്ണടച്ച് പാൽ കുടിക്കും രാക്കുറിഞ്ഞീ തേൻ കട്ടീ (2)
മുട്ടീ നീയെൻ പൊൻ കനവിൽ തൊട്ടൂ നീയെൻ പാൽ മറുക്
ചിരിച്ചെന്നെ മയക്കീ നീ പാട്ടിലാക്കി കുറുകുറുമ്പ്
(മത്താപ്പൂത്തിരി....)

മുത്തോടു ഞാൻ മുത്തും കവിളിൽ കുളിരോ കുളിര്
ചുറ്റോട് ഞാൻ ചുറ്റിപ്പിണയും തളിരാം തളിര്
ആ മെയ്യോട് നിൻ മെയ്യിൽ പൂക്കും വാടാമലര്
കാറ്റോട് ഞാൻ മണമായ് നിന്നെ പുണരും കനവ് കനവ്
വട്ടമില്ലാ പൊട്ടു തൊട്ട് വെള്ളിവാനിൽ ഞാനിരിക്കും
എട്ടു നില മേട കെട്ടീ എന്റെ പൊന്നേ കാത്തിരിക്കും
നിന്നെ കണ്ണോട് കാണുമ്പോൾ കണ്ണായിരം
മെല്ലെ മാറോട് ചേർക്കുംപ്പോൽ എന്നായിരം
മത്താപ്പൂത്തിരി ഹേ മത്താപ്പൂത്തിരി
(മത്താപ്പൂത്തിരി...)

കാട്ടിൽ തനിത്തങ്കത്തേരിൽ തനി വരവോ വരവ്
ആലിപ്പഴം വീഴും പോലൊരു തണുവോ തണുവ്
തട്ടി തട്ടി താളം മുട്ടും തുടിയോ തുടിയോ
തത്തക്കിളി കൊഞ്ചൽ പാട്ടിൽ നിറവോ നിറവ്
മാടി മേലെ ആ .. തൊട്ടിലിട്ട് ആട്ടു കട്ടിൽ കെട്ടിയിട്ട്
പട്ടുമെത്ത നീർത്തിയിട്ട് തൊട്ട് തൊട്ട് തൊട്ട് നാമിരിക്കും
കണ്ടു മുട്ടാൻ കൊതിക്കുന്ന രാപ്പന്തലിൽ
സ്വന്തമാക്കാൻ കൊതിക്കുന്ന പൊൻ മുത്തു നീ
(മത്താപ്പൂത്തിരി...)

Saturday, April 18, 2020

En jeevane engaanu nee_ Devadoothan



Song_En jeevane engaanu nee
Movie_Devadoothan (2000)
Director_Sibi Malayil
Lyrics_Kaithapram
Music_Vidyasagar
Singers_ s janaki

എന്‍ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും

എന്‍ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും
വേഴാമ്പലായി കേഴുന്നു ഞാന്‍ (2) പൊഴിയുന്നു മിഴിനീര്‍പ്പൂക്കള്‍
എന്‍ ജീവനേ ഓ.... എങ്ങാണു നീ ആ.....

തിരയറിയില്ല കരയറിയില്ല അലകടലിന്‍റെ നൊമ്പരങ്ങള്‍
മഴയറിയില്ല വെയിലറിയില്ല അലയുന്ന കാറ്റിന്‍ അലമുറകള്‍
വിരഹത്തിന്‍ കണ്ണീര്‍ക്കടലില്‍ താഴും മുമ്പേ
കദനത്തിന്‍ കനലില്‍ വീഴുംമുമ്പേ നീ
ഏകാന്തമെന്‍ നിമിഷങ്ങളേ തഴുകാന്‍ വരില്ലേ വീണ്ടും
എന്‍ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും

മിഴിനിറയുന്നു മൊഴിയിടറുന്നു അറിയാതൊഴുകി വേദനകള്‍
നിലയറിയാതെ ഇടമറിയാതെ തേടുകയാണെന്‍ വ്യാമോഹം
ഒരു തീരാസ്വപ്നം മാത്രം തേങ്ങി നെഞ്ചില്‍
ഒരു തീരാദാഹം മാത്രം വിങ്ങുന്നു
ഇനിയെന്നു നീ ഇതിലേ വരും ഒരു സ്നേഹരാഗം പാടാന്‍
ആ.........


// എന്‍ ജീവനേ...

Friday, April 17, 2020

uyirin nadhane lyrics malayalam_ Joseph

Movie : Joseph
Director : M. Padmakumar
Singers : Vijay Yesudas, Merin Gregory
Music : Renjin Raj Varma
Cast : Joju George, Soubin Shahir, Dileesh Pothan

ഉയിരിൻ നാഥനെ.. ഉലകിൻ ആദിയേ
ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ (2)
ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ
നീയെന്ന നാമം പൊരുളേ…
എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീട്ടൂ
കേഴുന്നു ….
എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
ഉയിരിൻ നാഥനെ ഉലകിൻ ആദിയേ
ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ

ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം..
ആനന്ദമാം ഉറവേ…
ആരാകിലും നിന്നിൽ.. ചേരേണ്ടവർ ഞങ്ങൾ
ഓരോ ദിനം കഴിയേ..
കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും
നീ വന്ന പോലുള്ളിൽ തോന്നുന്നിതാ..
നെഞ്ചു നീറിടുമ്പോഴും
എന്റെ താളമായി നീ
ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ
നീയെന്ന നാമം പൊരുളേ

എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീട്ടൂ
കേഴുന്നു ….
എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
ഉയിരിൻ നാഥനെ ഉലകിൻ ആദിയേ
ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ
ഉയിരിൻ നാഥനെ..